Search
Close this search box.

ഷാർജയിലെ മ്യൂസിയങ്ങളിലേക്ക് മാർച്ച് 3 വരെ സൗജന്യപ്രവേശനം

Free entry to museums in Sharjah till March 3

ഷാർജയിലെ മ്യൂസിയങ്ങൾ മാർച്ച് 3 വരെ സൗജന്യമായി പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ഇത് വഴി സമ്പന്നമായ എമിറാത്തി സംസ്കാരവും പൈതൃകവും സൗജന്യമായി അടുത്തറിയാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ഇതനുസരിച്ച് ഷാർജ ഫോർട്ട് (അൽ ഹിൻ), ഷാർജ കാലിഗ്രാഫി മ്യൂസിയം, ബൈത്ത് അൽ നബൂദ, ഹിസ്ൻ ഖോർഫക്കാൻ തുടങ്ങിയ മ്യൂസിയങ്ങളിലേക്ക് ഷാർജ മ്യൂസിയം അതോറിറ്റി സൗജന്യ പ്രവേശനം അനുവദിക്കും.

കൂടാതെ, ഫെബ്രുവരി 28 ന് ദിബ്ബ അൽ ഹിസ്‌നിലും മാർച്ച് 1, മാർച്ച് 3 തീയതികളിൽ ഷാർജയുടെ ഹൃദയഭാഗത്തും പ്രവർത്തിക്കുന്ന മൊബൈൽ ബസ് മ്യൂസിയം സംരംഭമായ ‘മ്യൂസിയംസ് എക്‌സ്‌പ്രസ്’, വിവിധ ഷാർജ മ്യൂസിയങ്ങളിലൂടെ സഞ്ചരിക്കാനുമാകും.

സന്ദർശകർക്ക് ഷാർജയുടെയും ഭരണകുടുംബത്തിൻ്റെയും ചരിത്രത്തെക്കുറിച്ചും പുരാതന പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും എമിറേറ്റിലെ മുൻ ദൈനംദിന ജീവിതത്തെക്കുറിച്ചും കൂടുതലറിയാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!