ഡ്രൈവർ ഇല്ലാത്ത ടാക്സി: ദുബായിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു

ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷാടിസ്ഥാനത്തിലുള്ള ഓട്ടം ദുബായില്‍ ആരംഭിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം നടത്തുന്നത്. യാത്രക്കാരെ ആദ്യ ഘട്ടത്തില്‍ പ്രവേശിപ്പിക്കില്ല. നിശ്ചയിച്ച പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം മാത്രമായിരിക്കും ഇപ്പോള്‍ ഉണ്ടാവുക.

വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും റോഡ് കാണാനും, ഗതാഗത തടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഉള്‍പ്പെടെ മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം.

പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സിയും എത്തുന്നത്. പരീക്ഷണ ഘട്ടം വാഹനം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍ യുഎഇയിലെ മറ്റു സ്ഥലങ്ങളിലും ആളില്ലാ കാറിന്റെ സേവനം ലഭ്യമാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!