യുഎഇയിലെ കോർപ്പറേറ്റ് നികുതിയിൽ വൈകി രജിസ്റ്റർ ചെയ്യുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് ധനമന്ത്രാലയം ഇന്നലെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
നികുതി നിയന്ത്രണങ്ങൾ അനുസരിക്കാൻ നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നതിനുമാണ് പിഴ ഏർപ്പെടുത്തിയത്.
കോർപ്പറേറ്റ് ടാക്സ് നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് ഫെഡറൽ ടാക്സ് അതോറിറ്റി ചുമത്തുന്ന പിഴകൾ 2023 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ പുതിയ പിഴ 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും.
2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന യുഎഇയിലെ കോർപ്പറേറ്റ് നികുതി ചില ഒഴിവാക്കലുകളോടെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബിസിനസുകൾക്കും ബാധകമാണ്. 375,000 ദിർഹത്തിൽ കൂടുതലുള്ള നികുതി വരുമാനത്തിന് 9 ശതമാനമാണ് കോർപ്പറേറ്റ് നികുതി നിരക്ക്.