യുഎഇയിലെ മരുഭൂമിയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടയാളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി
ഇന്നലെ വെള്ളിയാഴ്ച വൈകുന്നേരമാണ് അൽ മദാം മേഖലയിലെ മരുഭൂമിയിൽ ഒരാൾ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടതായി ഷാർജ പോലീസിന് റിപ്പോർട്ട് ലഭിക്കുന്നത്.
ഉടനെ ഷാർജ പോലീസ് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് ഇയാളെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ പരിക്ക് കണ്ടെത്തിയതിനാൽ ഇയാളെ ചികിത്സയ്ക്കായി ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
نفذ المركز الوطني للبحث والإنقاذ التابع للحرس الوطني بالتنسيق مع شرطة الشارقة مهمة إخلاء طبي لمصاب إثر تعرضه لحادث تدهور دراجة نارية في صحراء منطقة المدام مما أدى إلى إصابته بإصابات متفرقة. وتمكن فريق البحث والإنقاذ من إخلاء المصاب من موقع الحادث إلى مستشفى الفجيرة لتلقي العلاج… pic.twitter.com/zB69sA5rmv
— NSRCUAE – NGC (@NSRCUAE) March 2, 2024