എത്തിഹാദ് റെയിലിലൂടെ പ്രോട്ടോടൈപ് പാസഞ്ചർ ട്രെയിനിൽ അബുദാബി – ദുബായ് യാത്ര നടത്തി

Abu Dhabi-Dubai journey on prototype passenger train by Etihad Rail

എത്തിഹാദ് റെയിലിലൂടെ പ്രോട്ടോടൈപ് പാസഞ്ചർ ട്രെയിനിൽ അബുദാബി – ദുബായ് യാത്ര നടത്തി.

എത്തിഹാദ് റെയിലിൽ യുഎഇയുടെ സായുധസേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അഹ്മദ് ബിൻ തഹ്‌നൂൻ ആൽ നഹ്‌യാൻ്റെ നേതൃത്വത്തിലാണ് പ്രതിരോധ മന്ത്രാലയ പ്രതിനിധിസംഘത്തോടൊപ്പം പ്രോട്ടോടൈപ് പാസഞ്ചർ ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് യാത്ര നടത്തിയത്.

കഴിഞ്ഞ ദിവസം എത്തിഹാദ് റെയിലിന്റെ പ്രധാന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന അബുദാബിയിലെ അൽ ഫായയിൽ നിന്ന് ആരംഭിച്ച് ദുബായിലെ അൽ ഖുദ്റയിലാണ് യാത്ര സമാപിച്ചത്.

ദേശീയ റെയിൽ ശൃംഖലയുടെ ചരക്ക് ഗതാഗതത്തിനുള്ള ട്രെയിൻ സർവീസുകളുടെ പ്രവർത്തനങ്ങളുടെ പുരോഗതിയും കമ്പനിയുടെ ഉദ്ഘാടനത്തിനു ശേഷമുള്ള നേട്ടങ്ങളും സംഘം വിലയിരുത്തി. ഈ  ദുബായിലേക്കുള്ള യാത്ര, പാസഞ്ചർ ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!