അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ദുബായ് നിവാസിയായ ഇന്ത്യക്കാരന് 15 മില്യൺ ദിർഹം സമ്മാനം ലഭിച്ചു.
ഇന്ത്യക്കാരനായ മുഹമ്മദ് ഷെരീഫിനാണ് ഫെബ്രുവരി 23-ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റിന് 15 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്. ഷെരീഫ് ഒരേ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന തന്റെ ടാക്സി ഡ്രൈവർമാരായും ബ്ലൂ കോളർ തൊഴിലാളികളായും ജോലിചെയ്യുന്ന 19 സുഹൃത്തുക്കളുമായാണ് 186551 എന്ന ടിക്കറ്റ് നമ്പർ എടുത്തത്.
ഈ വാർത്ത അറിയിക്കുമ്പോൾ ഷെരീഫ് ദുബായിലെ കരാമയിലായിരുന്നെന്നും ഷെരീഫ് -ആദ്യം അവിശ്വസനീയമായി ഈ വാർത്ത ഉൾക്കൊള്ളുകയും പിന്നീട് സന്തോഷത്തോടെ കണ്ണീർ പൊഴിക്കുകയും ചെയ്തെന്ന് ബിഗ് ടിക്കറ്റ് ആതിഥേയരായ റിച്ചാർഡും ബൗച്രയും പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി നറുക്കെടുപ്പിൽ പതിവായി പങ്കെടുക്കുന്ന താനും സുഹൃത്തുക്കളും നറുക്കെടുപ്പിന്റെ വിവരങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഷെരീഫ് പറഞ്ഞു. തന്റെ ഓരോ സുഹൃത്തുക്കൾക്കും 750,000 ദിർഹം വെച്ച് പങ്കിടുമെന്നും ഷെരീഫ് പറഞ്ഞു.
.