യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടയ്ക്കിടെ പൊടികാറ്റും യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമർദ്ദമാണ് യുഎഇയെ ബാധിക്കുക. സമുദ്രാവസ്ഥ മിതമായ രീതിയിൽ ആരംഭിക്കുമെങ്കിലും മേഘങ്ങളുടെ പ്രവർത്തനം കാരണം അറബിക്കടലിലും ഒമാൻ കടലിലും പ്രക്ഷുബ്ധമാകാം.