യുഎഇയിലുടനീളം ഇന്ന് മൂടൽമഞ്ഞുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാനുള്ള സാധ്യതയും കാണുന്നുണ്ടെന്ന് NCM പറഞ്ഞു.
മൂടൽമഞ്ഞിനെത്തുടർന്ന് തിരശ്ചീന ദൃശ്യപരത കുറയുമെന്നതിനാൽ NCM മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അൽ ഖാതിം – അൽ ഫയ റോഡ്, അബുദാബിയിലെ അൽ വത്ബ, റാസൽ ഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞുണ്ടായതായി കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ ദഫ്ര മേഖലയിലെ ഗസ്യുറയിൽ നേരിയ മഴയും രേഖപ്പെടുത്തി.