അൽ മംസാർ ബീച്ചിൽ ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ച് അപകടം : 19 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

19-year-old girl dies after jet skis collide at Al Mamsar Beach

ഷാർജയിലെ അൽ മംസാർ ബീച്ചിൽ രണ്ട് ജെറ്റ് സ്‌കികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വയസ്സുള്ള യുവതി മരിച്ചു. ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് അപകടത്തെക്കുറിച്ച് ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുന്നത്.

19 വയസ്സുള്ള പെൺകുട്ടിയും 20 വയസ്സുള്ള അവളുടെ സഹോദരനും ഓടിച്ച ജെറ്റ് സ്കീകളാണ് കൂട്ടിയിടിച്ചത്. ഇടിയിൽ സഹോദരന് ഗുരുതരമായി പരിക്കേറ്റെങ്കിലും പെൺകുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ 20 വയസ്സുള്ള സഹോദരനെ കുവൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംഭവത്തിൽ ബുഹൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കാരണം കാണിക്കാനും ജെറ്റ് സ്കീ വാടകയ്ക്ക് നൽകുന്ന കടയുടെ ഉടമയെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം അപകടമുണ്ടാക്കിയ സഹോദരനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!