റമദാനിൽ ദുബായിലെ സ്‌കൂൾ സമയം അഞ്ച് മണിക്കൂറിൽ കൂടരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (KHDA) ഇന്ന് ബുധനാഴ്ച അറിയിച്ചു.
മിക്ക സ്കൂളുകളും യഥാർത്ഥ പ്രവർത്തന സമയം നിർണ്ണയിക്കാനും അത് KDHA യിൽ സമർപ്പിക്കാനും രക്ഷിതാക്കളുമായി കൂടിയാലോചിക്കും.
ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെയും കൂടാതെ വെള്ളിയാഴ്ചകളിലെ സാധാരണ സ്കൂൾ സമയം പോലെ തന്നെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ തുടക്ക സമയവും അവസാനവും നിർണ്ണയിക്കാൻ ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ നിർദ്ദേശം നൽകിയിട്ടുണ്ട്.