യുഎഇയിൽ നാളെ വെള്ളിയാഴ്ച്ച രാത്രിമുതൽ ഞായറാഴ്ച്ച രാത്രിവരെ അസ്ഥിരമായ കാലാവസ്ഥാമുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ താഴ്വരകളിലേക്കും പർവതങ്ങളിലേക്കുമുള്ള എല്ലാ റോഡുകളും അടച്ചിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ഈ റോഡുകൾ അടഞ്ഞ് തന്നെ കിടക്കും.
നാളെ മാർച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം മുതൽ മാർച്ച് 10 ഞായറാഴ്ച ഉച്ചവരെ രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും ഇത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റ് റോഡുകളിൽ ദൂരക്കാഴ്ച കുറയാനും ഇടയാക്കും.