ദുബായിൽ റമദാൻ മാസത്തിലെ പൊതു പാർക്കിംഗ് സമയക്രമങ്ങൾ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് എല്ലാ പാർക്കിംഗ് സോണുകളിലും തിങ്കൾ മുതൽ ശനി വരെ രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെയും തുടർന്ന് രാത്രി 8:00 മുതൽ 12:00 (അർദ്ധരാത്രി) വരെയും താരിഫ് ബാധകമായിരിക്കും.
TECOM പാർക്കിംഗ് സോണിൽ (F) രാവിലെ 8:00 മുതൽ 6:00 വരെ താരിഫ് ബാധകമാണ്. മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് 24/7 പ്രവർത്തിക്കും.