ദുബായ് ബിസിനസ് ബേയിലെ ലൈഫ് ഫാർമസിയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഫാർമസിയുടെ ഗ്ലാസിൽ തീ പടർന്നത്. ഉടൻ ഫാർമസി സ്ഥിതി ചെയ്യുന്ന എസ്‌കേപ്പ് ടവറിൽ നിന്നുള്ള സുരക്ഷാ ഗാർഡുകളും സിവിൽ ഡിഫൻസ് ടീമും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.