Search
Close this search box.

പുതിയ ടൂറിസം സ്പോട്ട് ”കൽബയിലെ ഹാംഗിംഗ് ഗാർഡൻസ് ” തുറന്നുകൊടുത്ത് ഷാർജ ഭരണാധികാരി

Sharjah Ruler opens Kalba Hanging Gardens, a new tourism spot

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സമുദ്രനിരപ്പിൽ നിന്ന് 281 മീറ്റർ ഉയരത്തിൽ 1.6 മില്യൺ ചതുരശ്ര അടി വിസ്തൃതിയിൽ പരന്നുകിടക്കുന്ന 100,000 മരങ്ങളുള്ള യുഎഇയിലെ ഏറ്റവും പുതിയ ആകർഷണം ” കൽബയിലെ ഹാംഗിംഗ് ഗാർഡൻസ് ” വെള്ളിയാഴ്ചത്തെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

കൽബ-ഷാർജ റോഡിലെ പുതിയ ടൂറിസം സ്പോട്ട് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.

പൂന്തോട്ടത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 15 ഹെക്ടറും 100,000 മരങ്ങളുമാണ്. ഷെയ്ഖ് ഡോ സുൽത്താൻ വെള്ളിയാഴ്ച പൂന്തോട്ടത്തിൽ പര്യടനം നടത്തുകയും പ്രാദേശിക കുട്ടികൾ അവതരിപ്പിച്ച ഗാനമേളയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. പാർക്കിന് നടുവിലുള്ള  215 പേർക്ക് ഇരിക്കാവുന്ന ഗാർഡനിലെ സെൻട്രൽ റസ്‌റ്റോറൻ്റ് സന്ദർശിക്കുകയും ചെയ്തു. റസ്റ്റോറൻ്റ് ഒരു ക്ലാസിക് അർദ്ധവൃത്താകൃതിയിലുള്ള വാസ്തുവിദ്യാ രൂപകൽപ്പനയും പൂന്തോട്ടങ്ങളുടെയും വെള്ളച്ചാട്ടത്തിൻ്റെയും കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

The gardens have a total area of 1.6 million square feet

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts