വിശുദ്ധ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റൂട്ടുകളിലും പ്രദേശങ്ങളിലും ട്രക്ക് നിരോധന സമയം ദുബായിലെ അധികൃതർ പരിഷ്കരിച്ചിട്ടുണ്ട്
ഇതനുസരിച്ച് E11 കോറിഡോറുകളിൽ രാവിലെ 6 മുതൽ രാത്രി 10 വരെ എന്നതിന് പകരം രാവിലെ 7 മുതൽ രാത്രി 11 വരെയാണ്. അൽ ഇത്തിഹാദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയിലൂടെ കടന്നുപോകുന്ന ഷെയ്ഖ് സായിദ് റോഡിൽ ഷാർജ അതിർത്തി മുതൽ ഇൻ്റർചേഞ്ച് നമ്പർ 7 വരെ നീളുന്ന കോറിഡോറിലും ദെയ്‌റ, ബർ ദുബായ് എന്നിവയുടെ മധ്യപ്രദേശങ്ങളിലും ഈ സമയക്രമം ബാധകമാണ്.
ദിവസത്തിൽ മൂന്ന് തവണ ട്രക്കുകൾ നിരോധിച്ചിരിക്കുന്ന നിരവധി സ്ട്രീറ്റുകളുണ്ട്. ഈ സ്ട്രീറ്റുകളിൽ രാവിലെയും ഉച്ചയ്ക്കും നിരോധന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 6.30 മുതൽ 8.30 വരെ എന്നതിന് പകരം രാവിലെ 7.30 മുതൽ 9.30 വരെ ആയിരിക്കും നിരോധനം. സാധാരണ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയല്ലാതെ ഉച്ചയ്ക്ക് ഒന്ന് 2 മണി മുതൽ 4 മണി വരെ ആയിരിക്കും.
അൽ ഷിന്ദഗ ടണൽ, അൽ മക്തൂം പാലം, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, അൽ ഗർഹൂദ് ബ്രിഡ്ജ്, ബിസിനസ് ബേ ബ്രിഡ്ജ്, ഇൻഫിനിറ്റി ബ്രിഡ്ജ്, എയർപോർട്ട് ടണൽ എന്നിവിടങ്ങളിൽ വർഷം മുഴുവനും ട്രക്ക് നീക്കത്തിന് നിയന്ത്രണം തുടരും.
റമദാനിലെ വെള്ളിയാഴ്ചകളിൽ ട്രക്ക് നിരോധനം ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ എന്നതിന് പകരം ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ ആയിരിക്കും. അബുദാബി, അൽഐൻ നഗരങ്ങളിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയുമാണ് ട്രക്കുകൾ നിരോധിച്ചിരിക്കുന്നത്.