റമദാനിൽ ഓൺലൈനിലൂടെയും ഭിക്ഷാടനം : ഭിക്ഷാടനത്തെയും നേരിടാൻ എല്ലാവരും കൈകോർക്കണമെന്ന് അബുദാബി പോലീസ്

Online begging in Ramadan- Abu Dhabi Police urges everyone to join hands to combat begging

വീടുവീടാന്തരം കയറിയിറങ്ങുന്നവർ നടത്തുന്ന പരമ്പരാഗത ഭിക്ഷാടനത്തേക്കാൾ വളരെയേറെ തുക സമ്പാദിക്കുന്നതിനുള്ള ലാഭകരമായ മാർഗമായി സോഷ്യൽ മീഡിയയിലെ ഭിക്ഷാടനം മാറിയെന്ന് അബുദാബി പോലീസ് വെളിപ്പെടുത്തി.

വിശുദ്ധ റമദാൻ മാസത്തിൽ യാചകർ തങ്ങളുടെ അനുകമ്പയും ദയയും ഓൺലൈനിലൂടെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് അബുദാബി പോലീസ് താമസക്കാർക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റമദാനിൽ ഭിക്ഷാടകരുമായി ഇടപഴകുന്നതിൽ നിന്നും പണമോ സഹായത്തിനോ വേണ്ടിയുള്ള അവരുടെ വഞ്ചനാപദ്ധതികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

പള്ളികളുടെ വാതിലുകളിലും തെരുവുകളിലും മാർക്കറ്റുകളിലും മാളുകളിലും ഓൺലൈൻ വഴിയും യാചകർ പണം ചോദിക്കുന്നതിനാൽ ഭിക്ഷാടനം എന്ന പ്രതിഭാസം ഇപ്പോൾ ഒരു പൊതു ആശങ്കയായി മാറിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.തെരുവിലോ പൊതുസ്ഥലങ്ങളിലോ സോഷ്യൽ മീഡിയ ചാനലുകളിലോ ആകട്ടെ, എല്ലാത്തരം ഭിക്ഷാടനത്തെയും നേരിടാൻ എല്ലാവരും കൈകോർക്കണമെന്ന് അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!