ദുബായിലെ നൂറാമത് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

Dubai's 100th kidney transplant successfully completed

ദുബായ് 2024-ൻ്റെ തുടക്കം ശ്രദ്ധേയമായ നേട്ടത്തോടെ അടയാളപ്പെടുത്തി നൂറാമത്തെ വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ പൂർത്തിയാക്കിയിരിക്കുകയാണ്.

വൃക്ക മാറ്റിവയ്ക്കലിന്റെ 40 ശതമാനം നടപടിക്രമങ്ങളും അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആണ് നടത്തിയത്. എല്ലാ വർഷവും മാർച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനം ആചരിക്കുന്ന വേളയിൽ, ദുബായ് ഹെൽത്തിലെ ആശുപത്രിയുടെ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് ട്രാൻസ്‌പ്ലാൻ്റ് സർജനുമായ ഡോ വാൾഡോ കോൺസെപ്‌സിയോൺ ആണ് ഇക്കാര്യം പങ്കുവെച്ചത്. ഇതുവരെ നടത്തിയ ട്രാൻസ്പ്ലാൻറുകളിൽ സങ്കീർണതകൾ ഉള്ള കുട്ടികളുടെ കേസുകളും ഉൾപ്പെട്ടിട്ടുണ്ട്.

ജീവിതകാലം മുഴുവൻ ഡയാലിസിസിന് വിധേയനായ ഒരു 5 വയസ്സുള്ള കുട്ടിക്ക് രക്തക്കുഴലുകളുടെ സങ്കീർണതകൾ കാരണം വിദേശത്തെ പ്രധാന അവയവം മാറ്റിവയ്ക്കൽ കേന്ദ്രങ്ങൾ നിരസിച്ചപ്പോൾ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യപ്പെട്ട കുട്ടി വിജയകരമായ ട്രാൻസ്പ്ലാൻറ് സ്വീകരിച്ച് സാധാരണ ജീവിതം വീണ്ടെടുക്കുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!