Search
Close this search box.

എമിറാത്തി ശിശുദിനത്തിൽ ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി പത്ത് വയസ്സുകാരൻ

Emirati Children's Day- 10-year-old becomes immigration officer at Dubai airport

എമിറാത്തി ശിശുദിനത്തിനോടനുബന്ധിച്ച് ഇന്നലെ മാർച്ച് 15 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമർ സാഊദ് അൽ മാലിഹ് എന്ന പത്ത് വയസ്സുകാരൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച് വളരെക്കാലമായുളള ആഗ്രഹം സഫലീകരിച്ച് ശിശുദിനം ആഘോഷിച്ചു.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) ആഴത്തിലുള്ള അനുഭവം നൽകി ഒമറിൻ്റെ ഈ സ്വപ്നം എമിറാത്തി ശിശുദിനത്തിൽ സാക്ഷാത്കരിക്കുകയായിരുന്നു.

ഒമർ സാഊദിന് വിമാനത്താവളത്തിലെ പ്രത്യേക കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറിലിരുന്ന് പ്രവർത്തിക്കാനായിരുന്നു നിയോഗം. എയർപോർട്ട് സ്റ്റാഫിൻ്റെ മാർഗനിർദേശപ്രകാരം ഒമർ സാഊദ് കുട്ടികളുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും യാത്രയും പരിശോധനാ നടപടിക്രമങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു.

കുട്ടികളുടെ അഭിലാഷങ്ങളുമായി ക്രിയാത്മകമായി ഇടപഴകുന്നതിനും ഭാവി തലമുറയുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുമുള്ള സംഘടനയുടെ സമർപ്പണമാണ് ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നതെന്ന് GDRFA ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഭാവിയിലെ തൊഴിൽ സേനയിലെ അംഗമായി കുട്ടിയെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!