ശോഭ റിയൽറ്റിയുടെ 400 മില്യൺ ദിർഹം സംഭാവനയുടെ പിന്തുണയോടെ ദുബായിൽ പുതിയ യൂണിവേഴ്സിറ്റി നിർമ്മിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ഇന്ന് പ്രഖ്യാപിച്ചു.
വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെൻ്റ് ഇനീഷ്യേറ്റീവിൻ്റെ ഭാഗമായാണ് ഈ പദ്ധതി. ശോഭ റിയാലിറ്റിയിൽ നിന്നുള്ള 400 മില്യൺ ദിർഹം (108.9 മില്യൺ ഡോളർ) സംഭാവനയും ഇതിന് പിന്തുണ നൽകിയിട്ടുണ്ട്.
“ശോഭ റിയൽറ്റിയുടെ 400 മില്യൺ ദിർഹം സംഭാവനയുടെ പിന്തുണയോടെ ദുബായിൽ ഒരു പുതിയ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഒരു കരാറിൽ ഞങ്ങൾ ഇന്ന് ഒപ്പുവച്ചു” ഷെയ്ഖ് ഹംദാൻ എക്‌സിൽ കുറിച്ചു. “ഈ സംരംഭത്തെ പിന്തുണച്ചതിന് ഗ്രൂപ്പിൻ്റെ സ്ഥാപകനായ പിഎൻസി മേനോനോട് ഞങ്ങൾ നന്ദി പറയുന്നു.” വിദ്യാഭ്യാസരംഗത്ത് ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരം ഈ യൂണിവേഴ്സിറ്റി കൈവരിക്കുമെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.
As part of the Mother's Endowment initiative launched by @HHShkMohd, we signed an agreement today to establish a new university in Dubai, backed by an AED400 million donation from Sobha Realty. We thank PNC Menon, the group’s founder, for supporting this initiative. We are proud… pic.twitter.com/SuVbQBIrf3
— Hamdan bin Mohammed (@HamdanMohammed) March 18, 2024
ശോഭ റിയാലിറ്റിയുമായി ഒപ്പുവച്ച ചാരിറ്റബിൾ ഗ്രാൻ്റ് കരാർ മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്‌നിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.