ഇന്ന് മാർച്ച് 20 ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 4 മണിവരെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പൊടികാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് NCM യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ചില സമയങ്ങളിൽ തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയാനും സാധ്യതയുണ്ട്. നഹിൽ ഏരിയയിൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ശക്തമായ കാറ്റും പൊടിയും ഉള്ളതിനാൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. സ്വന്തം സുരക്ഷയെ മുൻനിർത്തി റോഡിലിറങ്ങുമ്പോൾ വീഡിയോ ഷൂട്ട് ചെയ്യുന്നതും ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കാനും അവർ ആളുകളെ ഉപദേശിച്ചിട്ടുണ്ട്.






