മൂന്നുവർഷമായി ഷാർജയിൽ ജോലിചെയ്തുവന്ന തൃശ്ശൂർ മാള കുറൂർ സ്വദേശി ജിത്തു സുരേഷിനെ പതിനൊന്നു ദിവസമായി കാണാനില്ല. 28 വയസ്സാണ് പ്രായം. ഇരുനിറം . അഞ്ചരയടി ഉയരം. പിതാവ് സുരേഷിന്റെ പരാതിയിൽ ഷാർജ പോലീസ് അന്വേഷണം നടത്തിവരികയാണ്.
2024 മാർച്ച് 11 തിങ്കളാഴ്ച പതിവുപോലെ ജോലിക്കു പോയതാണ്. പിന്നീട് ജിത്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാതാകുകയായിരുന്നു. പിതാവ് സുരേഷ് അബുദാബിയിലുണ്ട് . യുവാവിനെ കണ്ടെത്തുന്നവർ ഈ 056 441 0658 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.