അൽ ഐനിലെ ഹിലി മേഖലയിലെ ഒരു ഇന്റർസെക്ഷനുകളിലെ രണ്ട് റോഡുകൾ മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയുടെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
ഇതനുസരിച്ച് ഹിലി മാളിന് സമീപം സ്ഥിതിചെയ്യുന്ന ബനിയാസ് സ്ട്രീറ്റിൻ്റെയും അൽ ഫലാഹ് സ്ട്രീറ്റിൻ്റെയും ഒരു ഭാഗം നാളെ മാർച്ച് 23 ശനിയാഴ്ച മുതൽ മാർച്ച് 25 തിങ്കളാഴ്ച പുലർച്ചെ 5 വരെ ആക്സസ് ചെയ്യാൻ കഴിയില്ല.
ഈ റോഡുകളിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടും. വാഹനമോടിക്കുന്നവർ മുൻകരുതലുകൾ എടുക്കാനും യാത്രകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ അഭ്യർത്ഥിച്ചു.