ദുബായ് മെട്രോ സ്റ്റേഷനുകൾ ഇപ്പോൾ റമദാൻ മാസത്തിൽ ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി സൗജന്യമായി സംസാരിക്കാൻ പ്രത്യേക ഫോൺ ബൂത്തുകൾ തയ്യാറാക്കിയിട്ടുണ്ട്.
ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ‘വി ബ്രിംഗ് യു ക്ലോസർ’ എന്ന കാമ്പെയ്‌നിൻ്റെ ഭാഗമാണ് ഈ സംരംഭം. വിശുദ്ധ റമദാൻ മാസത്തിൽ മെട്രോ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ സൗജന്യ അന്താരാഷ്ട്ര കോളുകൾ വിളിക്കാം. ദുബായ് മെട്രോയുടെയും ട്രാമിൻ്റെയും ഓപ്പറേറ്ററായ കിയോലിസുമായി സഹകരിച്ച്, അൽ ഗുബൈബ, യൂണിയൻ, ജബൽ അലി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ നാല് സ്റ്റേഷനുകളിലാണ് നാല് ടെലിഫോൺ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഈ പുണ്യ കാലയളവിൽ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഈ ഫോൺ ബൂത്തുകൾ വഴി കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനും വിലമതിക്കാനാവാത്ത അവസരം നൽകുകയാണ് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി.
#DubaiMetro users are connecting with their loved ones globally for free, thanks to the phone booths located in metro stations as part of #RTA's 'We Bring You Closer' initiative, designed to strengthen your bond with your family and friends during the holy month of Ramadan. pic.twitter.com/oGTF753Vbg
— RTA (@rta_dubai) March 25, 2024
.