ഉംറ, ഹജ് ചടങ്ങുകൾക്കായി യുഎഇയിൽ നിന്നുള്ള തീർഥാടകർ സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് ആവശ്യമായ എല്ലാ വാക്സിനേഷനുകളും, പ്രത്യേകിച്ച് ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കേണ്ടതും , എല്ലാ നിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതും നിർബന്ധമാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചു.
ഇന്ന് 2024 മാർച്ച് 26 മുതലാണ് സൗദി അറേബ്യയിലേക്കുള്ള ഉംറ, ഹജ് തീർഥാടക യാത്രക്കാർ ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കേണ്ടതുണ്ടെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
തീർഥാടകരുടെയും ഹജ്ജ് നിർവഹിക്കുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ പ്രതിരോധ നടപടി സ്വീകരിച്ചിരിക്കുന്നത്.