Search
Close this search box.

3.5 ബില്യൺ ദിർഹം മുതൽമുടക്കിൽ യാസ് കനാൽ റെസിഡൻഷ്യൽ പദ്ധതിക്ക് അംഗീകാരം നൽകി അബുദാബി കിരീടാവകാശി

Abu Dhabi Crown Prince approves AED 3.5 billion Yas Canal residential project

3.5 ബില്യൺ ദിർഹം മുതൽമുടക്കിൽ അൽ റാഹ ബീച്ചിൽ യാസ് കനാൽ റെസിഡൻഷ്യൽ പദ്ധതിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. 3.5 ബില്യൺ ദിർഹം പദ്ധതിയിൽ യുഎഇ പൗരന്മാർക്കായി 1.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്ലാനിൽ 1,146 റെസിഡൻഷ്യൽ വില്ലകൾ, 3 മോസ്‌ക്കുകൾ, ഒരു സ്‌കൂൾ, ജിം എന്നിവയും 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ സൗകര്യങ്ങളും കടകളും ഉൾപ്പെടുന്നു

അബുദാബി സെൻ്റർ ഫോർ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ഐസിടി റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെൻ്റ് കമ്പനി എന്നിവയുടെ സഹകരണത്തോടെ അബുദാബി ഹൗസിംഗ് അതോറിറ്റിയാണ് ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. 2027 അവസാനത്തോടെയാണ് പദ്ധതിയുടെ പൂർത്തീകരണം പ്രതീക്ഷിക്കുന്നത്.

അബുദാബിയിലെ എമിറാത്തി കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമവും ജീവിതനിലവാരവും ഉറപ്പുവരുത്തുന്നതിനും സാമൂഹിക സ്ഥിരത വളർത്തുന്നതിനും എമിറേറ്റിൻ്റെ നിലവിലുള്ള വികസനത്തിന് പിന്തുണ നൽകുന്നതിനുമുള്ള നേതൃത്വത്തിൻ്റെ പ്രതിബദ്ധതയാണ് റെസിഡൻഷ്യൽ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഖാലിദ് എടുത്തുപറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts