അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിൽ (E12) അബുദാബിയിലേക്കുള്ള വലത് പാതയും യാസ് ദ്വീപിലേക്കുള്ള ഇടത് പാതയും നാളെ മാർച്ച് 30 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ഏപ്രിൽ 1 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിടുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവം വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്