ദുബായിൽ ഇന്ന് ശനിയാഴ്ച ഉച്ചയോടെ അറേബ്യൻ റാഞ്ചസ് 3 കമ്മ്യൂണിറ്റിക്ക് സമീപം E611 ൽ ഒരു ട്രക്കിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
ഹംദാൻ സ്പോർട്സ് കോംപ്ലക്സിന് സമീപം ഉച്ചയ്ക്ക് ഒരു മണി മുതൽ പുക ഉയരുന്നത് കണ്ടതായി പല നിവാസികളും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി അറിവില്ല. സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചിരുന്നു. വൈകിട്ട് നാലോടെ വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതം സുഗമമാക്കിയിരുന്നു.