യുഎഇയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രവർത്തനങ്ങൾ ഇന്ന് 2024 ഏപ്രിൽ 1 മുതൽ താൽക്കാലികമായി നിർത്തുമെന്ന് സംഘാടകർ അറിയിച്ചു.
യുഎഇ റെഗുലേറ്ററി ഗെയിമിംഗ് ആവശ്യകതകൾക്ക് അനുസൃതമായാണ് ഈ തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിരുന്നാലും, സീരീസ് 262-ൻ്റെ ഷെഡ്യൂൾ ചെയ്‌ത തത്സമയ നറുക്കെടുപ്പ് ഏപ്രിൽ 3 ബുധനാഴ്ചയും നടക്കും.