ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും “Iftar Drive “ പ്രസിഡണ്ട് സജാദ് നാട്ടികയുടെ നേതൃത്വത്തിൽ വളരെയധികം ജനപങ്കാളിത്തത്തോടെ നടത്തി കൊണ്ടിരിക്കുകയാണ്.
ഇത്തവണ ഏകദേശം അർഹതപ്പെട്ടവർക്ക് 1000 ത്തിലധികം കിറ്റുകളാണ് ദിവസവും ഉമ്മുൽ ഖുവൈനിലെ വിവിധ പ്രദേശങ്ങളിലായി ഭക്ഷണം ലഭിക്കാത്ത പാവപ്പെട്ട നിർധനരായ തൊഴിലാളി കൾക്കും, മറ്റുള്ളവർക്കുമായി അസ്സോസിയേഷൻ്റെ കാരുണ്യം ഇഫ്താർ കിറ്റിലൂടെ എത്തിച്ചു കൊണ്ടിരിക്കുന്നത്.
അത് പോലെ ഇപ്രാവശ്യം “Labour camp ” കളിൽ നേരിൽ പോയി Daily 1500 പേരെ ഒന്നിച്ചിരുത്തി നോമ്പ് തുറക്കുന്ന പ്ലാൻ ഇന്ന് മുതൽ പുതിയ സനയ്യ ചൈനീസ് ലാബർ ടർഫിൽ ആദ്യ ദിവസം തുടങ്ങി. ഇതിന് വേണ്ടി അസ്സോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും ചാരിറ്റി വിംഗും വൻ പദ്ധതിയാണ് പ്ലാൻ ചെയ്തിട്ടുള്ളത്. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം നമ്മുടെ മെമ്പർമാരിൽ നിന്നും, മറ്റു welleishers ൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രസിഡണ്ട് സജാദ് നാട്ടിക പറഞ്ഞു.