ഇന്ത്യക്കാർക്ക് ഇനി യുഎഇയിലെ മഷ്‌റിക്ക് ബാങ്കിന്റെ NEOPAY ടെർമിനലുകളിൽ PhonePe ഉപയോഗിക്കാം.

UPI-powered PhonePe App is now accepted at Mashreq’s NEOPAY terminals in UAE

യുഎഇയിലെത്തുന്ന ഇന്ത്യക്കാരായ PhonePe ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ UPI ഉപയോഗിച്ച് Mashreq ൻ്റെ NEOPAY ടെർമിനലുകളിൽ പേയ്‌മെൻ്റുകൾ നടത്താനാകും.യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) ഇടപാടുകൾ സുഗമമാക്കുമെന്നും കറൻസി വിനിമയ നിരക്ക് കാണിക്കുമ്പോൾ അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിൽ നിന്നും പോകുമെന്നും ഫോൺപേ പ്രസ്താവനയിൽ പറഞ്ഞു.

ദുബായ് ആസ്ഥാനമായുള്ള മഷ്‌റിക്ക് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെയാണ് ഈ സംരംഭം സാധ്യമാക്കിയിട്ടുള്ളത്. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര, വിനോദ കേന്ദ്രങ്ങൾ എന്നിവയിലുടനീളം ലഭ്യമായ മഷ്‌റിക്കിൻ്റെ NEOPAY ടെർമിനലുകളിൽ മാത്രമാണ് PhonePe ഇടപാടുകൾ നടത്താനാകുക.

Neopay ടെർമിനലുകളിൽ ആപ്പ് വഴി പേയ്‌മെൻ്റുകൾ നടത്തുന്നതിന് അവരുടെ നിലവിലുള്ള നാട്ടിലെ NRE, NRO അക്കൗണ്ടുകൾ ലിങ്ക് ചെയ്യേണ്ടതുണ്ട്. NEOPAY ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്നത് ഇന്ത്യൻ രൂപയിൽ ആയിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!