ദുബായ് മറീനയിൽ ആഡംബര ബോട്ടിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി : ആളപായമില്ല

Luxury yacht fire at Dubai Marina brought under control- No casualties

ദുബായ് മറീനയിലെ ആഡംബര ബോട്ടിൽ ഇന്ന് ചൊവ്വാഴ്ച രാവിലെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. രാവിലെ 11:12 നാണ് മറീന ഏരിയയിൽ ആഡംബര ബോട്ടിൽ തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചത്.

രാവിലെ 11:18 ഓടെ തന്നെ സിവിൽ ഡിഫൻസ് ടീം എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് തീപിടിത്തം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂളിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം സൈറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!