ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ തൃശ്ശൂരിൽ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി : അതിഥി തൊഴിലാളി പിടിയിൽ

TTE in Thrissur pushed and killed in revenge for asking for ticket- guest worker arrested

തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊലപ്പെടുത്തി. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന ഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ രജനികാന്ത് എന്ന യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. S 11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.  ഒഡീഷ സ്വദേശിയായ പ്രതി രജനികാന്ത് മദ്യലഹരിയിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രതിയെ പാലക്കാട്ടുനിന്നാണ്‌ പോലീസ് പിടികൂടിയത്.

ട്രെയിനില്‍ നിന്നും വീണ ടിടിഇയുടെ ദേഹത്ത് സമീപത്തെ ട്രാക്കിലൂടെ എത്തിയ മറ്റൊരു ട്രെയിന്‍ കയറി ഇറങ്ങിയതായും സംശയമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!