റാസൽഖൈമ മലനിരകളിൽ 4,000 അടി ഉയരത്തിൽ കുടുങ്ങിയ മൂന്ന് യൂറോപ്യൻ പൗരന്മാരായ ട്രെക്കർമാരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയതായി റാസൽഖൈമ പോലീസിലെ എയർ വിംഗ് വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ പൈലറ്റ് അബ്ദുല്ല അലി അൽ ഷെഹി അറിയിച്ചു.
രക്ഷപ്പെടുത്തിയ ട്രെക്കർമാരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിന് മുമ്പ് പോലീസ് ആസ്ഥാനത്ത് ആണ് എത്തിച്ചത്.
മലകയറ്റമോ കാൽനടയാത്രയോ പിന്തുടരുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അധികാരികൾ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. വ്യക്തികളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ദുർഘടമായ സ്ഥലങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.