യുഎഇയിലെ ഗവൺമെൻ്റ് സ്‌കൂളുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും കടബാധ്യതകൾ അടച്ചുതീർക്കാൻ 155 മില്യൺ ദിർഹം അനുവദിക്കുമെന്ന് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
ഇതനുസരിച്ച് എല്ലാ ഗവൺമെൻ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും 155 മില്യൺ ദിർഹത്തിൻ്റെ കടബാധ്യതകൾ തീരുമെന്ന് വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എമിറേറ്റ്‌സ് ഫൗണ്ടേഷൻ ഫോർ സ്‌കൂൾ എജ്യുക്കേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന 2023-2024 അധ്യയന വർഷം വരെയുള്ള എല്ലാ കടങ്ങളും കവർ ചെയ്യുന്ന ഈ സംരംഭത്തിൻ്റെ പ്രയോജനം രാജ്യത്ത് താമസിക്കുന്ന സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കും.