ദുബായ് സാലിക്കുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ് : ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Cyber ​​fraud linked to Dubai Salik- Warning against sharing personal and financial information

സൈബർ തട്ടിപ്പിൽ അകപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്’ മുന്നറിയിപ്പ് നൽകി.

വ്യാജ വെബ്സൈറ്റുകൾ, ഇ-മെയിലുകൾ, സമൂ ഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിവര ങ്ങൾ മാത്രമേ അടിസ്ഥാനമാക്കാൻ പാടുള്ളൂവെന്നും ഇന്നലെ വ്യാഴാഴ്‌ച പുറത്തിറക്കിയ അറിയിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബർ കെണികളിൽ അകപ്പെടാതിരിക്കാൻ ഉപഭോക്‌താക്കൾക്ക് തുടർച്ചയായി ബോധവത്കരണം ന ൽകിവരുന്നുണ്ടെന്നും ഉപഭോക്താക്കൾ വ്യക്‌തിപരവും സാമ്പത്തികവുമായ വിവരങ്ങളും അക്കൗണ്ട് ഹസ്യങ്ങളും പങ്കുവെക്കരുതെന്നും ‘സാലിക്’ സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. ‘സാലികി’ന്റെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബ്രോക്കർമാരെയും ഔദ്യോഗിക സ്ഥാപന ങ്ങളെയും ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് വെബ്സൈറ്റും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!