ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ 3 വരെ സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ശവ്വാൽ നാലിന് ചാർജ്ജുകൾ നൽകുന്നത് പുനരാരംഭിക്കുമെന്നും അതോറിറ്റി ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ ( റമദാൻ 29,30 ശവ്വാൽ 1,2,3 ) ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെ 5 ദിവസത്തെ പാർക്കിംഗ് സൗജന്യമായിരിക്കും. റമദാൻ 29 പൂർത്തിയാക്കുകയാണെങ്കിൽ ഏപ്രിൽ 11 വരെ 4 ദിവസമായിരിക്കും സൗജന്യ പാർക്കിംഗ് ലഭിക്കുക