അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ വരെ (മുമ്പ് അൽ ഖുർം സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന) എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള ബസുകളുടെ (ലൈറ്റ്, ഹെവി ബസുകൾ ഒരുപോലെ) ഗതാഗതം ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ നിരോധിക്കുന്നതായി അധികൃതർ പ്രഖ്യാപിച്ചു.
അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌പോർട്ട് വകുപ്പിൻ്റെ (DMT) ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ITC) അബുദാബി പോലീസ് GHQ വുമായി സഹകരിച്ച് ആണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
എന്നിരുന്നാലും സ്‌കൂൾ ബസുകൾ, പൊതുഗതാഗത ബസുകൾ, പ്രദേശത്തെ വർക്ക് സൈറ്റുകളിലേക്ക് പ്രവേശനമുള്ള ബസുകൾ എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ഗതാഗതം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.