ഈദ് അൽ ഫിത്തർ പ്രമാണിച്ച് 2024 ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ അബുദാബിയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ അറിയിച്ചു.
അതുപോലെ ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെ ഡാർബ് ടോൾ ഗേറ്റുകളും സൗജന്യമായിരിക്കും. ഏപ്രിൽ 15 തിങ്കളാഴ്ച പതിവുപോലെ പണമടച്ചുള്ള പാർക്കിംഗ് പുനരാരംഭിക്കും.