ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഇന്ന് ഏപ്രിൽ 6 മുതൽ ഏപ്രിൽ 14 വരെ ദുബായിൽ നിന്നും അബുദാബിയിലേക്കുള്ള ചില ഇൻ്റർസിറ്റി ബസ് റൂട്ടുകളിൽ വരുത്തിയിട്ടുണ്ടെന്ന് ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
ഇതനുസരിച്ച് അബുദാബിയിലേക്കുള്ള E100 അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുക.
E102 ബസ് സർവീസ് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ അൽ മുസ്സഫ ഷാബിയ സ്റ്റേഷനിലേക്കും പ്രവർത്തിക്കും. മറ്റ് ആർടിഎ ബസുകളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ പ്രതീക്ഷക്കണമെന്നും അതോറിറ്റി അറിയിച്ചു. അതിനായി യാത്രക്കാർ S’hail ആപ്പ് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വാട്ടർ ടാക്‌സി, ദുബായ് ഫെറി, അബ്ര എന്നിവയുൾപ്പെടെ സമുദ്രഗതാഗതത്തിനുള്ള സമയക്രമവും ആർടിഎയുടെ ആപ്പിൽ കണ്ടെത്താനാകും.