മരുഭൂമിയിലെ ജീവിതങ്ങൾക്കായി ഇഫ്താർ കിറ്റുമായി എബിസി കാർഗോ

ABC Cargo with Iftar kit for desert living

യുഎഇ : മണലാരണ്യത്തിൽ കഷ്ടപ്പാടുകളും ദുരിതവും പേറുന്ന പ്രവാസികൾക്ക് കാരുണ്യത്തിന്റെ സ്നേഹസ്പർശ വുമായി എബിസി കാർഗോ.

ഈ വിശുദ്ധ റമദാനിലെ ഏതാണ്ട് എല്ലാ ദിവസങ്ങളിലും ദുബായിലെയും ഷാർജയിലെയും ഒട്ടു മിക്ക ലേബർ ക്യാമ്പുകളിലും പതിനായിരക്കണക്കിന് ഇഫ്താർ പൊതികളുമായിട്ടാണ് എബിസി മാനേജന്റും ജീവനക്കാരും എത്തിച്ചേരുന്നത്. ഏതാനും വർഷങ്ങളായി എബിസി ആരംഭിച്ച ഈ ബ്രഹത്തായ ജീവകാരുണ്യ പ്രവർത്തനം ഇത്തവണ പൂർവാധികം ശക്തപ്പെടുത്തിയിരിക്കുകയാണ്. എബിസി കാർഗോ
എല്ലാ വർ ഷത്തെയും പോലെ യുഎഇയിൽ മാത്രമല്ല സൗദിയിലും നാട്ടിൽ പല മേഖലകളിലുമായി ഇത് പോലുള്ള സംരംഭങ്ങൾ നടത്തി വരുന്നുണ്ട്.

ഇതിന് പുറമെ പലേടത്തും ഇഫ്താർ വിരുന്നുകളും നടത്തി വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഷാർജ സജ്ജയിൽ നടത്തിയ ഇഫ്താർ വിരുന്നിൽ 3000 ത്തിൽപരം തൊഴിലാളികളാണ് പങ്കെടുത്തത്.
ജാതിമത ഭേദമന്യേ അതിൽ പങ്കെടുത്ത തൊഴിലാളികളുടെ സന്തോഷവും സംതൃപ്തിയും തങ്ങൾക്ക് കൂടുതൽ ആവേശവും പ്രചോദനവും പകർന്നതായും, അടുത്ത തവണ കൂടുതൽ ആളുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതായും എബിസി മാനേജ്മന്റ് വ്യക്തമാക്കി. ജീവകാരുണ്യ മേഖലയിൽ എന്നും സജീവമായി മുൻപന്തിയിൽ പ്രവർത്തിക്കുന്ന എബിസി കാർഗോ ഇതര സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്. വരും വർഷങ്ങളിലും ഇതുപോലുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ശരീഫ് അബ്ദുൽ ഖാദർ അറിയിച്ചു.

ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ എബിസി കാർഗോ എക്കാലത്തും പ്രതിജ്ഞബദ്ധമാണ്.മരുഭൂമിയിൽ ലേബർ ക്യാമ്പുകളിലും മറ്റും വിദൂരതകളിലേക്കു പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികളായ മനുഷ്യരുണ്ട്. അവർക്ക് കഴിയുന്നത്ര ആശ്വാസം എത്തിക്കുക എന്നതാണ് ഈ റമദാനിൽ ലക്ഷ്യം.ഓരോ പ്രവാസിക്കും കാരുണ്യത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളാണ് എബിസിയുടെ ഇഫ്താർ വിരുന്ന് സമ്മാനിച്ചത്.
എബിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ജീവനക്കാരും മറ്റു സഹപ്രവർത്തകരും ചേർന്നാണ് ഇഫ്താർ കിറ്റ് വിതരണവും ഇഫ്താർ വിരുന്നുകളും നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!