ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ഷാർജയിലെ പാർക്കുകളിലെ പ്രവർത്തന സമയം അധികൃതർ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഷാർജ നാഷണൽ പാർക്കും റോള പാർക്കും രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ പ്രവർത്തിക്കുമെന്നും എമിറേറ്റിലെ മറ്റെല്ലാ പാർക്കുകളും വൈകുന്നേരം 4 മുതൽ രാത്രി 10 വരെ തുറന്നിരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ഷാർജയിൽ ഈദ് അൽ ഫിത്തറിൻ്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ എമിറേറ്റിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് വെള്ളിയാഴ്ച മുനിസിപ്പാലിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു