ദുബായ് : ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ ആറ്റിങ്ങൽ കെയർ ദുബായിൽ ഇഫ്താർ കുടുംബ സംഗമം ദേറയിലെ കാലിക്കറ്റ് കല്ലായി റെസ്റ്റോറന്റിൽ നടന്നു.
ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടുന്ന സ്ഥാനാർഥി അഡ്വ. അടൂർ പ്രകാശിന് വിജയാശംസകൾ നേർന്നുകൊണ്ട് ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ കെയർ ഭാരവാഹികളായ ഷാജി ഷംസുദീൻ, യേശു ശീലൻ,ബിനു പിള്ള, നവാസ് തേക്കട, ഫാമി പാലച്ചിറ, സുരേഷ് വേങ്ങോട്, നിസാമുദീൻ കിളിമാനൂർ, താഹ കാപ്പുകാട്, നൗഷാദ് അഴൂർ, സഹദ് ഇല്യാസ്, നവാസ് മണനാക്ക്, മനോജ് കൊടുവഴന്നൂർ, ഷിബു വഞ്ചിയൂർ, ഇൻകാസ് നേതാക്കളായ TA രവീന്ദ്രൻ, അഡ്വ. ഹാഹിക് തൈക്കണ്ടി, മുഹമ്മദ് ജാബിർ, BA നാസർ, പ്രദീപ് കോശി എന്നിവർ ആശംസ പ്രസംഗം നടത്തി.
ഒഐസിസി ആറ്റിങ്ങൽ നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ യേശു ശീലൻ, ജനറൽ കൺവീനർ ഷാജി ഷംസുദീൻ എന്നിവരെയും ആറ്റിങ്ങൽ കെയറിന്റെ എല്ലാ പരിപാടികൾക്കും അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി ശ്രീമതി സീനത്ത് ഇല്ല്യാസിനെയും ആദരിക്കുകയുമുണ്ടായി.
IPA ഡയറക്ടർ ഹസ്സൈനാർ, ഫ്രൈഡേ സ്‌പൈസിസ് ചെയർമാൻ മുനീർ പുന്നക്കൻ മുഹമ്മദലി, ചാക്കോ ഊളക്കാടൻ, എന്നിവരും പങ്കെടുത്തു.