അമിതവേഗത്തിൽ വാഹനമോടിച്ച് പെരുന്നാൾ ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഈദ് അൽ ഫിത്തർ അവധിക്കാലത്ത് റോഡിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ എല്ലാ ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പോലീസ് പറഞ്ഞു.
റോഡിൽ പറഞ്ഞിട്ടുള്ള വേഗപരിധി പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ ചൈൽഡ് സീറ്റ് ഉപയോഗിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് പറഞ്ഞു.
ഈദിന് മുന്നോടിയായി മധുരപലഹാരങ്ങളും റോസാപ്പൂക്കളും ആശംസാ കാർഡുകളും ഡ്രൈവർമാർക്ക് വിതരണം ചെയ്‌തുകൊണ്ടാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പുകൾ നൽകിയത്.
#أخبارنا | #شرطة_أبوظبي تشارك السائقين فرحة العيد
التفاصيل:https://t.co/oHHtpHV2q2#عيد_الفطر_المبارك pic.twitter.com/tH2iPetWsv
— شرطة أبوظبي (@ADPoliceHQ) April 9, 2024