നിമാ-ഹെറിറ്റേജ് ആഭരണങ്ങളുടെ പുതിയ പരസ്യ ചിത്രം കല്യാൺ ജൂവലേഴ്സ് പുറത്തിറക്കി. ബ്രാൻഡ് അംബാസഡർമാരായ രശ്മിക മന്ദാനയും കല്യാണി പ്രിയദർശനുമാണ് പരസ്യ ചിത്രത്തിൽ ഉൾപ്പെടുന്നത്. കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും ആദ്യമായി സ്ക്രീൻ സ്പേസ് പങ്കിടുന്നുവെന്ന പ്രത്യേകതയും ഈ പരസ്യ ചിത്രത്തിനുണ്ട്. പ്രമുഖ സംവിധായകൻ പ്രിയദർശനാണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും ല്യാൺ ജൂവലേഴ്സിന്റെ പൈതൃക ആഭരണങ്ങളായ നിമയെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുള്ളതായി കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
നിമാ ശേഖരണത്തിൻ്റെ ഭാഗമായി എല്ലാ പുതിയ ഡിസൈനുകളും അവതരിപ്പിക്കുന്നതോടെ, വിപുലമായ ആഭരണങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം, ഇന്ത്യയുടെ പൈതൃക ആഭരണങ്ങളുമായി ബന്ധപ്പെട്ട പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ ജ്വല്ലറി ബ്രാൻഡ് ലക്ഷ്യമിടുന്നു.