യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് രാവിലെ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ വിശ്വാസികൾക്കൊപ്പം ഈദുൽ ഫിത്തർ നമസ്കാരത്തിന് നേതൃത്വം നൽകി നമസ്‌കാരം നടത്തി.
വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങീ നിരവധി ഭരണാധികാരികളും സന്നിഹിതരായിരുന്നു.
ഈ ഈദുൽ ഫിത്തറിൻ്റെ വേളയിൽ എമിറേറ്റ്‌സ് ഭരണാധികാരികളെയും യുഎഇയിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെയും ഞാൻ എൻ്റെ സഹോദരന്മാരെയും അഭിനന്ദിക്കുന്നു. ദൈവം നമ്മുടെ രാജ്യത്തിന് അവൻ്റെ അനുഗ്രഹങ്ങൾ തുടർന്നും നൽകുകയും ലോക ജനതയ്ക്ക് സമാധാനവും ഐക്യവും നൽകുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് യുഎഇ പ്രസിഡൻ്റ് എക്‌സിലൂടെ ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു.
I congratulate my brothers the Rulers of the Emirates, the people of the UAE, and Muslims around the world on the occasion of Eid Al-Fitr. We pray that God continues to bestow his blessings on our nation and grants peace and harmony to the people of the world. pic.twitter.com/6ud5VaqFkM
— محمد بن زايد (@MohamedBinZayed) April 10, 2024