ലോകത്തിലെ സ്‌മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ അബുദാബി ഇടം പിടിച്ചു.
സ്വിറ്റ്സർലൻഡിലെ ഇൻ്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻ്റ് ഡെവലപ്‌മെന്റ് തയ്യാറാക്കിയ സ്മാർട്ട് സിറ്റി സൂചിക 2024ൽ ആണ് ഈ സ്ഥാനമുള്ളത്.
കഴിഞ്ഞ വർഷത്തേക്കാൾ 3 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അബുദാബി പത്താം സ്ഥാനത്തെത്തിച്ചത്. സ്മാർട്ട് നഗരങ്ങളുടെ സാമ്പത്തിക, സാങ്കേതിക വശങ്ങളും ജീവിത, പരിസ്ഥിതി, ഉൾക്കൊള്ളൽ നിലവാരവും വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.