ഒമാനിലെ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരിച്ചവരിൽ കുട്ടികളും ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി സുനിൽ കുമാർ സദാനന്ദൻന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സമദ് അൽ ശാനിൽ സ്‌കൂൾ ബസ് വാദിയിൽ പെട്ടാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. വാഹനങ്ങളും വിവിധ ഭാഗങ്ങളിലായി ഒഴുക്കിൽ പെടുകയും നിരവധി പേർ ഒലിച്ചുപോവുകയും ചെയ്തിരുന്നു.
സ്വദേശികളും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.