യുഎഇയിൽ ഉണ്ടായ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ദുബായിൽ നിന്ന് പുറപ്പെടേണ്ട എല്ലാ ഫ്ലൈ ദുബായ് വിമാനങ്ങളും റദ്ദാക്കി. ഏപ്രിൽ 17-ന് ദുബായ് പ്രാദേശിക സമയം 10 മണി വരെയുള്ള എല്ലാ ഫ്ലൈറ്റുകളെയും ഈ റദ്ദാക്കൽ ബാധിക്കുമെന്ന് ഫ്ലൈ ദുബായ് പ്രസ്താവനയിൽ പറഞ്ഞു.
“ഈ കാലയളവിൽ, ദുബായിൽ നിന്നുള്ള യാത്രക്കാരെ യാത്രയ്ക്ക് സ്വീകരിക്കില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് ഞങ്ങളുടെ ഷെഡ്യൂൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുമെന്ന് ഫ്ലൈ ദുബായ് അധികൃതർ പറഞ്ഞു.