മസ്‌ക്കറ്റിൽ നിന്നും നാട്ടിലേക്കു മടങ്ങവേ വിമാനത്തിൽ വെച്ച് വടകര സ്വദേശി മ രിച്ചു.
വടകര സഹകര ഹോസ്പിറ്റലിന് സമീപം ചാന്ദ്രിക ആശിർവാദ് വീട്ടിൽ സച്ചിദാനന്ദൻ (42) ആണ് മരി ച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് ഒരുമണിക്കൂർമുന്നേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മര ണപ്പെട്ടത്. മസ്‌ക്കറ്റിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലായിരുന്നു യാത്രചെയ്തിരുന്നത്. വിമാനം കോഴിക്കോട്ട് ലാൻഡ്‌ചെയ്തതിനുശേഷം അടിയന്തിര പരിശോധനക്ക് ശേഷം മര ണം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി ഒമാനിൽ ചോലിചെയ്യുകയായിരുന്നു, മുമ്പ് സൗദി അറേബ്യയിൽ ചെയ്തിരുന്നു.
പിതാവ്: സദാനന്തൻ. ഭാര്യ: ഷേർളി. മകൻ: ആരോൺ സച്ചിൻ.