ദുബായുടെ മുൻനിര എയർലൈൻ എമിറേറ്റ്‌സ് ഏപ്രിൽ 20 ശനിയാഴ്ച മുതൽ പതിവ് ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചതായി എമിറേറ്റ്‌സ് പ്രസിഡൻ്റ് സർ ടിം ക്ലാർക്ക് പറഞ്ഞു.
ഏപ്രിൽ 20 ശനിയാഴ്ച രാവിലെ മുതൽ ഞങ്ങളുടെ പതിവ് ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചു. എയർപോർട്ട് ട്രാൻസിറ്റ് ഏരിയയിൽ മുമ്പ് കുടുങ്ങിയ യാത്രക്കാർ വീണ്ടും ബുക്ക് ചെയ്യുകയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തു, 3 ദിവസത്തിനിടെ 400 വിമാനങ്ങൾ റദ്ദാക്കി. ഈ സമയത്ത് യാത്രാ പദ്ധതികൾ തടസ്സപ്പെട്ട എല്ലാ യാത്രക്കാരോടും ക്ലാർക്ക് ആത്മാർത്ഥമായി ക്ഷമാപണം നടത്തി. റീബുക്ക് ചെയ്ത യാത്രക്കാരുടെയും ബാഗുകളുടെയും ലഗേജുകളും മറ്റും ക്ലിയർ ചെയ്യാൻ കുറച്ച് ദിവസമെടുക്കും: ക്ലാർക്ക് വ്യക്തമാക്കി.